ഫിലാഡൽഫിയയിൽ ആരാധനാലയങ്ങൾ അടച്ചുപൂട്ടുന്നു. ഹോളി ട്രിനിറ്റി ചർച്ച് (സൊസൈറ്റി ഹിൽ), സെന്റ് പീറ്റർ ക്ലാവർ ചർച്ച് (സൗത്ത് ഫിലി), സേക്രട്ട് ഹാർട്ട് ചർച്ച് (ഫോണിക്സ് വില്ല), സെന്റ് ഫിലിഫ് നെറി ചർച്ച് (ഈസ്റ്റ് ഗ്രീൻവില്ലി) എന്നീ നാല് ക്രിസ്റ്റ്യൻ പള്ളികൾ 2023 ജനുവരിയിൽ അടച്ചുപൂട്ടുമെന്ന് ഫിലഡൽഫിയാ ആർച്ച് ഡയോസിസ് അറിയിച്ചു.
ആർച്ച് ബിഷപ്പ് നെൽസൺ ജെ. പെർസ് അടച്ചുപൂട്ടലിന് അംഗീകാരം നൽകിയിട്ടുണ്ട്. രാജ്യത്തെ ആദ്യ നാഷണൽ പാരിഷായ ഹോളി ട്രിനിറ്റി ചർച്ച് ആണ് പൂട്ടുന്നതിൽ പ്രമുഖ പള്ളി. ആരാധനാലങ്ങൾക്കുള്ളിൽ മനോഹരമായ കൊത്തുപണികളും ഉണ്ട്. അതുകൊണ്ട് തന്നെ പള്ളി പൊളിക്കുന്നതിന് ഫിലഡൽഫിയാ ഹിസ്റ്റോറിക്കൽ കമ്മീഷന്റെ അനുമതി നിർബന്ധമാണ്.
ഫിലഡൽഫിയ പാസ്റ്ററൽ പ്ലാനിംഗിനാണ് ദേവാലയങ്ങൾ അടച്ചുപൂട്ടുന്നതിന്റെ ചുമതല. ജിയോഗ്രാഫിക്കൽ ഏരിയാകളായി വേർതിരിച്ചു ദേവാലയങ്ങൾ തമ്മിൽ സംയോജിപ്പിക്കുക എന്നതാണ് അടച്ചുപൂട്ടലിന്റെ ലക്ഷ്യം. 12 വർഷം മുമ്പ് തന്നെ ഇതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു.