വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന്റെ ഭാഗമായി കേരളത്തില്‍ 23 മുതല്‍ 25 വരെയുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. 25ന് രാവിലെ പത്തരയ്ക്ക് തിരുവനന്തപുരം സെന്‍ട്രലിലാണ് പ്രധാനമന്ത്രി എത്തുന്നത്.
ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ചില ട്രെയിനുകള്‍ കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും. മലബാര്‍ എക്സ്പ്രസ്, ചൈന്നൈ മെയില്‍, അമൃത എക്സ്പ്രസ്, ശബരി എക്സ്പ്രസ് എന്നിവ കൊച്ചുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കും.
24,25 തീയതികളിലെ മലബാര്‍ ചെന്നൈ എക്സ്പ്രസുകള്‍ കൊച്ചുവേളിയില്‍ നിന്ന് യാത്ര പുറപ്പെടും. ഈ ദിവസങ്ങളിലെ കൊച്ചുവേളി-നാഗര്‍കോവില്‍ എക്സ്പ്രസ് 24നും 25നും നെയ്യാറ്റിന്‍കരയില്‍ നിന്ന് പുറപ്പെടും. ഞായറാഴ്ചത്തെ തിരുവനന്തപുരം- ചെന്നൈ മെയില്‍ തൃശൂരില്‍ നിന്നാകും പുറപ്പെടുക.
കോട്ടയം വഴിയുള്ള തിരുവനന്തപുരം കണ്ണൂര്‍ ജനശദാബ്ദി ഞായറാഴ്ച റദ്ദാക്കി. എറണാകുളം ഗുരുവായൂര്‍ സ്പെഷ്യല്‍ ട്രെയിന്‍ ഞായറാഴ്ച റദ്ദാക്കി. കണ്ണൂര്‍-തിരുവനന്തപുരം ജനശദാബ്ദി തിങ്കളാഴ്ച റദ്ദാക്കിയിട്ടുണ്ട്.