പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിനെതിരെ 37,213 വോട്ടുകളുടെ ഭൂരിപക്ഷത്തിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വിജയിച്ചു. വലിയ വിജയമാണ് ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ നേടാനായത്.
പുതുപ്പള്ളിയില്‍ ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് മൂന്നാം തവണയും പരാജയമാണ് നേരിടേണ്ടി വന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ചാണ്ടി ഉമ്മന്‍ ലീഡ് നിലനിര്‍ത്തിയിരുന്നു. കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇത്രയും വോട്ട് നേടി വിജയിക്കുന്ന ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചാണ്ടി ഉമ്മന്‍.
വിജയം ഉറപ്പിച്ച ശേഷം ചാണ്ടി ഉമ്മന്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചിരുന്നു. യുഡിഎഫ് ക്യാംപുകളില്‍ നേരത്തെ തന്നെ വിജയാഘോഷം നടന്നിരുന്നു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. രണ്ട് തവണയും ഉമ്മന്‍ചാണ്ടിയുടെ ലീഡ് നിലയില്‍ വ്യതിയാനം ഉണ്ടാക്കാന്‍ സാധിച്ചതിനാലാണ് ജെയ്ക് സി തോമസിനെ തന്നെ ഇത്തവയും പുതുപ്പള്ളിയില്‍ എല്‍.ഡി.എഫ് നിര്‍ത്തിയത്. എന്നാല്‍ കനത്ത തോല്‍വിയാണ് ജെയ്ക് സി തോമസിന് ഏറ്റുവാങ്ങേണ്ടി വന്നത്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് സ്വന്തം ബൂത്തില്‍ പോലും മുന്നിലെത്താനായില്ല. ബിജെപി ചിത്രത്തിലേ ഇല്ലാത്ത സാഹചര്യമാണ്.