ജാതി സംവരണം അവസാനിപ്പിക്കണമെന്നാവര്‍ത്തിച്ച് എന്‍എസ്എസ്. ഏത് ജാതിയില്‍ പെട്ടവരായാലും പാവപ്പെട്ടവര്‍ക്ക് സംവരണം നല്‍കണം. സമ്പന്നന്മാര് ജാതിയുടെ പേരില്‍ ആനുകൂല്യം നേടുന്നുവെന്നും ജി സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.
ഇപ്പോള്‍ 10 ശതമാനമാണ്, സാമ്പത്തിക സംവരണം 90 ശതമാനം ആകുന്ന കാലം വരും. ഇപ്പോള്‍ സംവരണ വിരോധികള്‍ എന്ന് വിളിക്കുന്നവര്‍ ഭാവിയില്‍ മാറ്റി പറയുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.