മലപ്പുറം പാണ്ടിക്കാട് സ്വദേശി റിയാദില്‍ നിര്യാതനായി. പാണ്ടിക്കാട് പുഴക്കല്‍ സമീല്‍ ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. 38 വയസായിരുന്നു.
മുഹമ്മദ് സലീം സുബൈദ എന്നിവരുടെ മകനാണ്. ഭാര്യ സുബൈദ. മുഹമ്മദ് ഷീറാസ്, സുഹൈല്‍ മുഹമ്മദ്, ഷയാന്‍ ഷാസ് എന്നിവരാണ് മക്കള്‍. മൃതദേഹവുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്മാന് സിദ്ദീഖ് തുവ്വൂര്‍ മുനവര്‍ അല്‍താഫ് എന്നിവര്‍ രംഗത്തുണ്ട്.