തിരുവനന്തപുരം: കഴിഞ്ഞ ദിവസം താൻ പറഞ്ഞ ചില കാര്യങ്ങൾ വളച്ചൊടിച്ചുവെന്നും, രഞ്ജിത്തിനെ സാംസ്കാരികമന്ത്രി സംരക്ഷിക്കുന്നുവെന്ന വാർത്ത വേദനിപ്പിച്ചു. താൻ സ്ത്രീ വിരുദ്ധനാണെന്ന് പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നും മന്ത്രി സജി ചെറിയാൻ.
‘സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ല. ഇരയോടൊപ്പമാണ്, വേട്ടക്കാരോടൊപ്പമല്ല. ആരെങ്കിലും ഏതെങ്കിലും തരത്തിൽ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ പരാതിയുടെ അടിസ്ഥാനത്തിൽ കർശനമായ നടപടി സ്വീകരിക്കും. അക്കാര്യത്തിൽ നിയമപരമായ നിലപാട് സ്വീകരിക്കും.
സർക്കാരിന് ആരേയും സംരക്ഷിക്കാനുള്ള ബാധ്യതയില്ല. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവും മനസും സ്ത്രീ പക്ഷത്താണ്’, സജി ചെറിയാൻ കൂട്ടിച്ചേർത്തു.