കൊല്ലത്തെ ഒരു ബാറില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യം നല്‍കിയതിന് യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ എക്സൈസ് കേസെടുത്തു. കൊല്ലത്തെ ഒരു ഫാമിലി റെസ്റ്റോ ബാറിനെക്കുറിച്ച് സാമബൂഹ്യ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിനാണ് എക്സൈസ് കേസെടുത്തത്.
ബാറിന്റെ ഉദ്യഘാടനത്തിന് മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വിധം പരസ്യം നല്കി അഭിനയിച്ചുവെന്നാണ് മുകേഷിനെതിരായ കേസ്. സംഭവത്തില്‍ ബാറുടമ രാജേന്ദ്രനെതിരെയും കേസെടുത്തിട്ടുണ്ട്.
ഫാമിലി റെസ്റ്റോ ബാറിനെകുറിച്ചുള്ള പരസ്യത്തില്‍ മദ്യം കാണിച്ചിരുന്നു. ബാര്‍ ലൈസന്‍സ് വയലേഷന്‍ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
വ്ളോഗറായ മുകേഷ് തിരുവനന്തപുരം സ്വദേശിയാണ്. സോഷ്യല്‍ മീഡിയയില്‍ വലിയ ഫോളോവേഴ്സ് ഉള്ള മുകേഷ് കൂടുതലായും ഫുഡ് ഫ്ളോഗിംഗാണ് ചെയ്യുന്നത്.