തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടാതെ വേറെ നിവർത്തിയില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി.വൈദ്യുതിയുടെ ആഭ്യന്തര ഉൽപാദനം കുറവാണെന്നും എഴുപത് ശതമാനത്തോളം വൈദ്യുതി പുറത്ത് നിന്നും വാങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.
കുറഞ്ഞ വിലക്ക് ലഭിക്കുന്ന വൈദ്യുതി അതെ നിരക്കിൽ ജനങ്ങൾക്ക് നൽകുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു.
ജനങ്ങൾക്ക് ഇരുട്ടടിയെന്ന വാദം തെറ്റാണെന്നും കൂടുതൽ ഉപയോഗിക്കുന്നവർക്കേ നിരക്ക് വർധിക്കുവെന്നും മന്ത്രി വ്യക്തമാക്കി.