കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷ പരാമര്‍ശം നടത്തിയതിന് യുവമോര്‍ച്ച മുന്‍ നേതാവ് ലസിത പാലയ്ക്കലിനെതിരെ കേസ്. തൃക്കാക്കര പൊലീസാണ് കേസെടുത്തത്.
പിഡിപി എറണാകുളം ജില്ലാ പ്രസിഡന്റ് അഷ്റഫ് വാഴക്കാലയുടെ പരാതിയിലാണ് കേസ്. കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ ലസിത മഅ്ദനിക്കതെിരെ വിദ്വേഷ പോസ്റ്റ് ഇട്ടിരുന്നു. സംഭവത്തില്‍ ആര്. ശ്രീരാജ് എന്നയാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കേരള പൊലീസ് ആക്ട് 120 ഒ, ഐപിസി 153 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.