ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ രണ്ട് ബംഗ്ലാദേശികൾക്ക് വധശിക്ഷ നടപ്പാക്കി

റിയാദ്: ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് ബംഗ്ലാദേശി പൗരൻമാരെ സൗദ്ദിയിൽ വധശിക്ഷയ്ക്ക് വിധേയരാക്കി. സൗദ്ദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക തർക്കത്തെ തുടർന്നാണ് രണ്ട് പേരും ചേർന്ന് ഇന്ത്യൻ പ്രവാസിയെ കൊലപ്പെടുത്തിയത്.
മദ്സിറാജുൽ മദ്ജലാൽ ബീഫാരി, മുഫസൽ മൗജൂൻ അലി എന്നിവരുടെ വധശിക്ഷയാണ് സൗദ്ദിയിലെ ജിസാനിൽ നടപ്പാക്കിയത്. ഇന്ത്യക്കാരൻ മുഹമ്മദ് അർസൂഖാനെ കാറിൽ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി തുണിക്കഷണം ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചും വായിൽ കീടനാശിനി സ്പ്രേ ചെയ്തുമാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്. പ്രതികൾ ലഹരി ഗുളികകളും ഉപയോഗിച്ചതായി വിചാരണയിൽ തെളിഞ്ഞിരുന്നു.
സൗദി അറേബ്യയിൽ മൂന്നു പേരെ കൊലപ്പെടുത്തിയ മറ്റൊരു ബംഗ്ലാദേശ് പൗരൻ്റെ വധശിക്ഷയും കഴിഞ്ഞ ദിവസം സൗദ്ദി അറേബ്യയിൽ നടപ്പാക്കിയിരുന്നു. ബംഗ്ലാദേശുകാരൻ മുഹമ്മദ് അബുൽഖാസിം റുസ്തം അലി, ഇന്തോനേഷ്യക്കാരികളായ ഖദീജ മുനീർ, കാർത്തീനി എന്നിവരെ കൊലപ്പെടുത്തുകയും മറ്റൊരാളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത അബുൽകലാം അശ്റഫ് അലിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
മക്ക പ്രവിശ്യയിൽ ആണ് വധശിക്ഷ നടപ്പാക്കിയത്. കത്തിയും കത്രികയും ഉപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയത്. പ്രതികാരം ചെയ്യാനായി കൊലപാതകങ്ങൾ നടത്തിയ പ്രതി കൊല്ലപ്പെട്ടവരുടെ പണവും ആഭരണങ്ങളും കവരുകയും ചെയ്തിരുന്നു.