ബർദുബായ്, മീന ബസാർ: ഇന്ത്യയിലെ പ്രശസ്ത ജ്വല്ലറി ബ്രാൻഡ് മെറാൽഡ ജ്വൽസ്, ഒക്ടോബർ 5ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാൻ ശ്രീ യുസഫ് അലി എം.എയുടെ ഉദ്ഘാടനത്തോടെ അവരുടെ ആദ്യ അന്താരാഷ്ട്ര സ്റ്റോറിന് തുടക്കം കുറിച്ചു.
മെറാൽഡ ജ്വൽസ് ചെയർമാൻ ജലീൽ എടത്തിൽ, മെറാൽഡ ഇന്റർനാഷണലിന്റെ മാനേജിങ് ഡയറക്ടർ ജസീല്‍ എടത്തിൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ, ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. അസാദ് മൂപ്പൻ, ലുലു ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ അഷറഫ് അലി എം.എ, ലുലു ഗ്രൂപ്പ് ഡയറക്ടർ സലിം എം.എ, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്ങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്, ആസ്റ്റര്‍ ഡി.എം. ഹെൽത്ത്കെയർ ഡയറക്ടർ അനൂപ് മൂപ്പൻ, ISYX ടെക്നോളജീസ് മാനേജിംഗ് ഡയറക്ടർ ഷാരൂൺ ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.
ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് മികച്ച ആഭരണ അനുഭവം നൽകുക എന്നതാണ് ലക്ഷ്യമിട്ടിരിക്കുന്നു. ട്രഡീഷണൽ ഡിസൈനുകളിൽ നിന്നും ഏറ്റവും പുതിയ ഡിസൈനുകളിലേക്ക് വരെ, ഉപഭോക്താക്കൾക്ക് മികച്ച വിലയിൽ ഇവിടെ ലഭ്യമാക്കുന്നു. മെറാൽഡ ജ്വൽസിന്റെ ഉദ്ഘാടന ഓഫറുകളിൽ 40% വരെ മേക്കിങ് ചാർജുകളിൽ ഇളവ് നൽകുന്നതിനൊപ്പം ഓരോ പർച്ചേസിങ്ങിലും സ്വർണ്ണ നാണയങ്ങൾ സൗജന്യമായി നൽകുന്നു.