കാനഡയിലെ കൺസർവേറ്റിവ് പാർട്ടിയുടെ നേതാവായി പിയറി പൊയ്ലീവർ തിരഞ്ഞെടുക്കപ്പെട്ടു. ഒന്റാറിയോയിലെ ഒട്ടാവയിൽ വച്ച് നടന്ന നേതൃ മത്സരത്തിൽ വൻ ഭൂരിപക്ഷത്തോട് കൂടിയാണ് പിയറി വിജയിച്ചത്. 68 ശതമാനത്തോളം വോട്ടുകൾ നേടി തന്റെ മുൻഗാമികളിൽ നിന്നും വ്യത്യസ്തമായി ആദ്യ റൗണ്ടിൽ തന്നെ പിയറി വിജയം നേടി.
2004 ൽ ഹൗസ് ഓഫ് കോമൺസിലേക്കാണ് പിയറി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത് . 25 ആം വയസ്സിൽ ഡെമോക്രാറ്റിക് റിഫോം മന്ത്രിയായി സേവനമനുഷ്ഠിക്കുകയും പിന്നീട് മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പറിന്റെ സർക്കാരിൽ തൊഴിൽ വകുപ്പ് കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.
“ഇന്ന് ആളുകൾക്ക് അവരുടെ നിയന്ത്രണം നഷ്ട്ടപ്പെട്ടതായി തോന്നുന്നു. ജീവിതം പോക്കറ്റ് ബുക്കുകളെപ്പോലെയായി മാറി. ഇന്ന് രാത്രിക്ക് ശേഷം പഴയ ഗവണ്മെന്റിനെ പുന: സ്ഥാപിക്കുകയും ജനങ്ങൾക്കിടയിൽ പുതിയ രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും ” തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം നടത്തിയ പ്രസംഗത്തിൽ പിയറി പറഞ്ഞു. പണപ്പെപെരുപ്പം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട ബാങ്ക് ഓഫ് കാനഡയെ അദ്ദേഹം വിമർശിച്ചു. അതേ സമയം മധ്യവർഗ നികുതി വെട്ടികുറയ്ക്കുന്നതും വീടുകളുടെ വിലകുറവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ലിബറൽ പണപ്പെരുപ്പം കൈകാര്യം ചെയ്യുന്നതിലൂടെ ജനങ്ങളുടെ പണത്തിന്റെയും ജീവിതത്തിന്റെയും നിയന്ത്രണം ജനങ്ങളിലേക്ക് തന്നെ തിരികെ നൽകുന്നുവെന്നും പിയറി കൂട്ടി ചേർത്തു.
ഏറ്റവും അടുത്ത എതിരാളിയായ ക്യൂബെക്കിലെ മുൻ പ്രധാനമന്ത്രി ജീൻ ചാരെസ്റ്റിനേക്കാൾ പിയറി പൊയ്ലീവെ ജനങ്ങൾക്ക് പ്രിയ്യങ്കരനായി മാറിയിരിക്കുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പ് വിജയം വ്യക്തമാക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.