ദുബായ്: യുഎഇ യിൽ എമിറേറ്റ്സ് ഐഡി വിവരങ്ങൾ ഇനി ഓൺലൈനായി തിരുത്താം. എമിറേറ്റ്സ് ഐഡിയിലെ വ്യക്തി വിവരങ്ങളിലെ തെറ്റുകൾ, പ്രൊഫഷൻ മാറ്റങ്ങൾ, താമസ വിവരങ്ങൾ എന്നിവയിലെ മാറ്റങ്ങൾ മുതലായവയാണ് ഓൺലൈനായി തിരുത്താൻ സാധിക്കുക. ഫെഡറൽ, സിറ്റിസൺ അതോരിറ്റിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.
അതോരിറ്റിയുടെ വെബ്സൈറ്റ്, അപ്ലിക്കേഷനുകൾ എന്നിവ ഉപയോഗിച്ച് തിരുത്തലുകൾ സാധ്യമാകും . ഇത് കൂടാതെ അംഗീകൃത ടൈപ്പിംഗ് സെന്ററുകളും ഹാപ്പിനെസ്സ് സെന്ററുകൾ മുഖേനയും തിരുത്തലുകൾ സാധ്യമാകും. എമിറേറ്റ്സ് ഐഡി തിരുത്തലുകൾക്ക് അപേക്ഷകന്റെ കളർ ഫോട്ടോ, സ്പോൺസറുടെ ഒപ്പോടു കൂടിയ അപേക്ഷ, എമിറേറ്റ്സ് ഐഡി യുടെ രണ്ട് വശങ്ങളുടെയും പകർപ്പ് എന്നീ രേഖകൾ സമർപ്പിക്കേണ്ടതായിട്ടുണ്ട്. തിരുത്തലുകൾക്ക് പ്രത്യേകം നിരക്കും ഈടാക്കുന്നതാണ്. 200 ദിർഹംസാണ് അടയ്ക്കേണ്ടത്.
ആവശ്യമായ രേഖകൾ സമർപ്പിച്ചില്ലെങ്കിൽ അപേക്ഷ നിരസിക്കപ്പെടും. ഒരേ കാരണം കൊണ്ട് 3 തവണ അപേക്ഷ നിരസിക്കപ്പെട്ടിട്ടുണ്ടെങ്കിലും അപേക്ഷ തള്ളപ്പെടും. അപേക്ഷകൾ തള്ളപ്പെടുമ്പോൾ ഇഷ്യൂ ഫീസ് മാത്രമേ റീഫണ്ട് ചെയ്യപ്പെടുകയുള്ളു.