വിമാനത്തിലെ ബിസിനസ് ക്ലാസില്‍ വെജിറ്റേറിയന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യാത്രക്കാരന് ലഭിച്ചത് ഒരു ചെറുപഴം മാത്രം. അപമാനിച്ചെന്ന പരാതിയുമായി യാത്രക്കാരന് രംഗത്ത് വന്നു. ജപ്പാന് എയര്‍ലൈന്‍സിനെതിരെയാണ് ക്രിസ് ചാരി എന്ന യാത്രക്കാരന് പരാതിയുമായി രംഗത്തെത്തിയത്. ഏഴ് മണിക്കൂര്‍ നീണ്ട യാത്രയിൽ പ്രഭാത ഭക്ഷണമായി വെറും ചെറുപഴം മാത്രമാണ് വിമാനത്തിലെ അധികൃതര്‍ ഇദ്ദേഹത്തിന് വിളമ്പിയത്.
വെജിറ്റേറിയന്‍ ഭക്ഷണമാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ഇന്നത്തെ ബ്രേക്ക് ഫാസ്റ്റ് ഇതാണ് എന്ന് പറഞ്ഞുകൊണ്ട് എയര്‍ഹോസ്റ്റസ് പഴവുമായി വന്നു. എന്നാൽ ക്രിസ് വിചാരിച്ചത് പഴം ഉള്‍പ്പെട്ട എന്തെങ്കിലും വിഭവമായിരിക്കുമെന്നാണ്. പ്ലേറ്റില്‍ ആകെ ഒരു പഴം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് കണ്ട് ആശ്ചര്യമുണ്ടായി എന്ന് ക്രിസ് ചാരി പറഞ്ഞു. കൂടാതെ പ്രഭാതഭക്ഷണത്തിന്റെ ഫോട്ടോയും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
അതേസമയം ഒപ്പമുണ്ടായിരുന്ന നോണ്‍ വെജ് ഓര്‍ഡര്‍ ചെയ്ത യാത്രക്കാര്‍ക്ക് വിഭവസമൃദ്ധമായ പ്രഭാത ഭക്ഷണം ലഭിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നോണ്‍ വെജ് ഓര്‍ഡര്‍ ചെയ്തവര്‍ക്ക് ട്യൂണ, സാലഡ് മുതലായവയാണ് നല്‍കിയത്. കൂടാതെ ക്രിസിന് ലഭിച്ച ഉച്ചഭക്ഷണവും മോശമായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.