ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ പ്രസവ വേദനയനുഭവപ്പെട്ട യുവതി ആൺകുഞ്ഞിന് ജന്മം നൽകി. സഹായത്തിനുണ്ടായിരുന്നത് ബസ്സിലെ ഡ്രൈവർ. ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലെ ചിബ്രമൗവിലേക്ക് പോകുകയായിരുന്ന സംസ്ഥാന റോഡ്വേസ് ബസിൽ വച്ചാണ് യുവതി പ്രസവിച്ചത്. ഉടൻ തന്നെ ഡ്രൈവർ അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിൽ എത്തിച്ചു. ഇരുവരും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ഡോക്ടർ അറിയിച്ചു.
ഭർത്താവിനൊപ്പം ഇറ്റാഹ് ജില്ലയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ശേഷം യുവതിയ്ക്ക് പ്രസവവേദന തുടങ്ങിയ കാര്യം ഭർത്താവ് ഡ്രൈവറിനെ അറിയിച്ചു. ഉടൻ തന്നെ ഡ്രൈവർ അടുത്തുള്ള ആശുപത്രിയിലേക്ക് വാഹനം തിരിച്ചു വിട്ടു.
എന്നാൽ ആശുപത്രിയിലേക്കുള്ള വഴിമധ്യേ യുവതി ബസിൽ തന്നെ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ബസ് ഡ്രൈവറും കണ്ടക്ടറും ഒരുപാട് സഹായിച്ചു. ഭാര്യയും കുഞ്ഞും ഇപ്പോൾ സ്വകാര്യ ആശുപത്രിയിലാണുള്ളത്. ഇരുവരും ആരോഗ്യവാന്മാരാണെന്നും യുവതിയുടെ ഭർത്താവ് സോമേഷ് പറഞ്ഞു.