ദില്ലി: സർവ്വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണഓട്ടം തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന പരീക്ഷണ ഓട്ടത്തിനിടെ 180 കിമീ വേഗതയിൽ വരെ വന്ദേഭാരത് സ്ലീപ്പർ ഓടി. ഈ മാസം അവസാനം വരെ വന്ദേഭാരതിൻ്റെ പരീക്ഷണഓട്ടം തുടരും എന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന സൂചന.
രാജസ്ഥാനിലെ കോട്ട സെഷനിലൂടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ 180 കിമീ വേഗതയിൽ കുതിക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചു.
രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ കോട്ടയ്ക്കും ലബനുമിടയിൽ വ്യാഴാഴ്ച 30 കിലോമീറ്റർ നീണ്ട ഓട്ടത്തിനിടയിൽ ആണ് ട്രെയിൻ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിലേക്ക് എത്തിയത്. “അതേ ദിവസം തന്നെ, കോട്ട-നാഗ്ദ, റോഹൽ ഖുർദ്-ചൗ മഹ്ല വിഭാഗങ്ങളിൽ മണിക്കൂറിൽ 170 കി.മീറ്ററും മണിക്കൂറിൽ 160 കി.മീ വേഗതയും കൈവരിച്ചു.
പരീക്ഷണ ഓട്ടത്തിന് ശേഷം റെയിൽവേ സുരക്ഷാ കമ്മീഷണറുടെ നേരിട്ടുള്ള പരിശോധന കൂടി കഴിഞ്ഞ ശേഷമായിരിക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഔദ്യോഗിക സർവ്വീസിന് എത്തുക. ആദ്യഘട്ടത്തിൽ കാശ്മീർ – കന്യാകുമാരി, ഡൽഹി – മുംബൈ വരെ, ഹൗറ – ചെന്നൈ എന്നീ റൂട്ടുകളിലാവും വന്ദേഭാരത് എത്തുക എന്നാണ് സൂചന. കശ്മീർ – കന്യാകുമാരി റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ അനുവദിക്കുന്ന പക്ഷം കേരളത്തിലൂടെയാവും സർവ്വീസ്