ഗുജറാത്തിൽ ഏഴാം തവണയും ഭരണം പിടിച്ച് ബിജെപി. റെക്കോർഡ് സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലെത്തുന്നത്. 2020ലെ 127 സീറ്റ് നേട്ടം മറികടന്നാണ് ബിജെപി മുന്നേറ്റം. 1985ൽ കോൺഗ്രസ് നേടിയ 149 സീറ്റ് എന്ന റെക്കോർഡും ബിജെപി മറികടന്നു.
നിലവിൽ 158 സീറ്റുകളിൽ ബിജെപി മുന്നേറിക്കഴിഞ്ഞു. കോൺഗ്രസ് കോട്ടയായ വടക്കൻ ഗുജറാത്തും പിടിച്ചെടുത്തു. കോൺഗ്രസിൻ്റെ സിറ്റിംഗ് സീറ്റുകളിലെല്ലാം ഒറ്റ ഘട്ടത്തിലും കോൺഗ്രസിന് മേൽക്കൈ നേടാൻ സാധിച്ചിട്ടില്ല.
അതേസമയം, ഗുജറാത്തിൽ കോൺഗ്രസിന് പ്രതികൂലമായത് ആംആദ്മി പാർട്ടിയാണ്. കോൺഗ്രസ് വോട്ടുകളിൽ വിള്ളൽ വീഴ്ത്തി ഇതുവരെ 11.9 ശതമാനം വോട്ടാണ് എഎപി നേടിയത്.