പി.ഡി.പി ചെയര്മാന് മഅ്ദനിയുടെ ആരോഗ്യനില വിലയിരുത്തി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം. ക്രിയാറ്റിനിന്റെ അളവ് കൂടുതലാണെന്നും ഡയാലിസിസ് നടത്തേണ്ട സാഹചര്യമാണെ്നനും സംഘം വ്യക്തമാക്കി. മഅ്ദനിക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടെന്നും സംഘം വിലയിരുത്തി.
മഅ്ദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് വിദഗ്ധ സംഘം ആരോഗ്യസ്ഥിതി വിലയിരുത്തിയത്.
കളമശ്ശേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആരോഗ്യനില വിലയിരുത്തിയത്. ഇക്കാര്യം സര്‍ക്കാരിന് റിപ്പോര്‍ട്ടായി നല്‍കുമെന്നും ഗണേഷ് മോഹന്‍ പറഞ്ഞു.
പിതാവിനെ കാണാന്‍ നാട്ടിലെത്തിയ മഅ്ദനിയെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയില്‍ തുടരുന്നതിനാല്‍ മഅ്ദനിക്ക് സ്വന്തം നാട്ടിലേക്ക് എത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.