കേരള സര്‍വകലാശാലയിലെ എംപ്ലോയീസ് സംഘ് ഓഫീസ് ഉദ്ഘാടനം ചെയ്യാതെ മടങ്ങി മന്ത്രി വി മുരളീധരന്. ഓഫീസിന് അനുമതിയില്ലെന്ന് അറിഞ്ഞതോടെയാണ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയ മന്ത്രി വിസിയെ കണ്ട് മടങ്ങിയത്.
ബിജെപി അനുകൂല എംപ്ലോയീസ് ഓഫീസിന് അനുമതി നല്‍കേണ്ടതില്ലെന്ന് കോണ്‍ഗ്രസും സിപിഐഎം ഉറച്ചു നിന്നു. അനുമതി നല്‍കിയിട്ടില്ലെന്ന് സര്‍വകലാശാലയും വ്യക്തമാക്കി. പേരെഴുതി ബോര്‍ഡ് വെച്ച കെട്ടിടം എംപ്ലോയീസ് അനുമതിയോടെയല്ല എന്ന് സര്‍വകലാശാലയും വ്യക്തമാക്കി.
എംപ്ലോയീസ് സംഘ് ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ വി മുരളീധരന് എത്തുമെന്ന് അറിയിച്ചതിനാല്‍ ഒരുക്കങ്ങള്‍ എല്ലാം നടന്നിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് കാവലുമുണ്ടായിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് സര്‍വകലാശാലയിലെത്തിയ മന്ത്രി ഉദ്ഘാടന സ്ഥലം സന്ദര്‍ശിക്കാതെ വൈസ് ചാന്‍സലറെ കണ്ട് മടങ്ങുകയായിരുന്നു.