ഇന്ത്യയുടെ 75 ആം സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ ഏറ്റവും വലിയ ദേശീയ പതാകയുയർത്തി കൊച്ചിയിലെ അശോക വേൾഡ് സ്കൂൾ. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് വിദ്യാർത്ഥികളും അധ്യാപകരും നിർമിച്ച പതാക സ്കൂളിൽ ഉയർത്തിയത്.
13 മീറ്റർ വീതിയും 9 മീറ്റർ നീളവുമാണ് പതാകയ്ക്കുള്ളത്. ‘ ഹം അനേക് ഹമാര ഏക് ‘ എന്ന മുദ്രാവാക്യമുയർത്തി വിദ്യാർത്ഥികളിൽ ഐക്യവും ഊട്ടിയുറപ്പിക്കുന്നുണ്ട് അധ്യാപകർ. വിദ്യാർത്ഥികളുടെ കൈപ്പത്തി അടയാളം ആലേഖനം ചെയ്ത കൂറ്റൻ ബാനറും സ്കൂളിൽ ഒരുക്കിയിരുന്നു. വിവിധ തരത്തിലുള്ള കലാപരിപാടികളും അരങ്ങേറി.
ഇന്ത്യയിൽ മാത്രമല്ല എല്ലാ രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാർ ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ സ്വാതന്ത്ര്യദിനം വിവിധ രീതിയിൽ ആഘോഷിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ആവശ്യപ്രകാരം ഹർ ഘർ തിരംഗ് എന്ന പേരിൽ വീടുകളിലും പതാക ഉയർത്തി.