പ്രസിഡൻ്റ് ജോ ബൈഡന് ഒരിക്കല്‍കൂടി യുഎസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മല്‍സരിക്കുമെന്ന സൂചന നല്കി പ്രഥമ വനിത ജിൽ ബൈഡന്. അസോസിയേറ്റഡ് പ്രസിന് നല്കിയ അഭിമുഖത്തിലാണ് ജില് ബൈഡന് ഇക്കാര്യത്തെക്കുറിച്ചുള്ള സൂചനകൾ നൽകിയത്. പ്രഖ്യാപനത്തിൻ്റെ സ്ഥലവും സമയവും തീരുമാനിക്കുന്നതൊഴിച്ച് ഇനി ഒന്നും ചെയ്യാനില്ലെന്ന് അവർ വ്യക്തമാക്കി.
തുടങ്ങി വെച്ചത് പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നതെന്ന് ജില് ബൈഡന് പറയുന്നു. രണ്ടാം ഊഴത്തിനായി മല്‍സരിക്കുമെന്ന് ബൈഡന് വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രഖ്യാപനം നടത്താന്‍ വൈകിക്കുന്നത് പല അഭ്യൂഹങ്ങള്‍ക്കും കാരണമായിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ മൽസരത്തിന് തയാറാകാൻ ചില ഡെമോക്രാറ്റ് നേതാക്കൾ അണിയറയിൽ ശ്രമങ്ങൾ നടത്തുന്നുണ്ട്.
ഫെബ്രുവരിയില്‍ ബൈഡന് സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം നടത്തില്ല. ഏപ്രിലിലാവും പ്രഖ്യാപനമെന്നാണ് അടുത്ത വ്യത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ പ്രായക്കൂടുതലാണ് ബൈഡന് തിരിച്ചടിയായ ഒരു ഘടകം. ഇപ്പോൾ അദ്ദേഹത്തിന് 80 വയസ്സാണ് പ്രായം. പ്രസിഡന്റിന് രണ്ടാം ഊഴം ലഭിച്ചാല്‍ അതിന്റെ അവസാന വര്‍ഷത്തില്‍ 86 വയസാകും പ്രായം.