കോട്ടയം മീനടത്ത് അച്ഛനെയും മകനെയും തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പുതുവയല്‍ വെട്ടുളത്തില്‍ ബിനു (49), മകന് ശ്രീഹരി (8) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുവരും പ്രഭാത സവാരിക്കെന്ന് പറഞ്ഞാണ് ഇറങ്ങിയത്. തിരിച്ചുവരേണ്ട സമയമായിട്ടും കാണാതായതോടെ വീട്ടുകാരുടെ അന്വേഷണത്തിലാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പാമ്പാടി പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മകനെ കൊലപ്പെടുത്തി അച്ഛന് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.