സംവിധായകന് രഞ്ജിത്ത് നടന് ഭീമന് രഘുവിനെ കോമാളി എന്ന് വിളിച്ചത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ആ പ്രതികരണത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഭീമന് രഘു. രഞ്ജിത്ത് എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് തനിക്ക് അറിയില്ലെന്നാണ് ഭീമന് രഘു പറഞ്ഞത്. മാധ്യമ സിന്ഡിക്കേറ്റിനിനോടായിരുന്നു ഭീമന് രഘുവിന്റെ പ്രതികരണം.
സിനിമയില്‍ ഞാന്‍ അധിക്ഷേപങ്ങള്‍ ഒരുപാട് അനുഭവിച്ചതാണ്. അതുകൊണ്ട് ഇപ്പോള്‍ ഇവയൊന്നും വലിയ കാര്യമായി തോന്നുന്നില്ല. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയില്ല. രഞ്ജിത്തിനെക്കുറിച്ച് എനിക്ക് നല്ല അഭിപ്രായമാണ്. മിടുക്കനാണ്, മിടുമിടുക്കനാണ്. എന്നാല്‍ എന്നെക്കുറിച്ച് എന്താണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍ എന്നറിയില്ല. അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്. – ഭീമന് രഘു
ഭീമന് രഘു മണ്ടനും കോമാളിയുമാണെന്നാണ് രഞ്ജിത്ത് പറഞ്ഞത്. മസില് ഉണ്ടെന്നേയുള്ളു, ഭീമന് രഘു പണ്ടെ ഇങ്ങനെയാണ്. ദ ന്യു ഇന്ത്യന്‍ എക്സ്പ്രെസ് കേരളയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു രഞ്ജിത്ത് ഇക്കാര്യം പറഞ്ഞത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും കഴിയുന്നവരെ ഭീമന് രഘു എഴുന്നേറ്റു നിന്ന് കേട്ടതു സംബന്ധിച്ചുള്ള ചോദ്യത്തോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.