രാജ്കുമാര് ഹിരാനി സംവിധാനം ചെയ്ത് ഷാരൂഖ് ഖാന് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ഡങ്കി. ചിത്രത്തില്‍ നടി തപ്സി പന്നുവാണ് നായിക. ഇപ്പോഴിതാ ഷാരൂഖ് ഖാനൊപ്പം അഭിനയിച്ചത് താന്‍ ഒരിക്കലും പ്രതീക്ഷിക്കാതിത്ത സ്വപ്നമായിരുന്നുവെന്ന്് തപ്സി പറഞ്ഞു. പിങ്ക് വില്ലയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു തപ്സിയുടെ പ്രതികരണം.
തപ്സി പന്നു പറഞ്ഞത് :
ഇത് ശരിക്കും ഞാന്‍ പ്രതീക്ഷിക്കാത്ത സ്വപ്നവും ബെഞ്ച് മാര്‍ക്കുമാണ്. ഇക്കാര്യം നേടാനാകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. കാരണം അതെന്റെ ലിസ്റ്റില്‍ ഇല്ലായിരുന്നു. ഞാന്‍ കരുതിയിരുന്നത് ഇത് സത്യമാകാന്‍ ഒരു സാധ്യതയും ഇല്ലെന്നാണ്. അതിനാല്‍ നടന്നില്ലെങ്കില്‍ വിഷമിക്കാതിരിക്കാന്‍ വേണ്ടി ഞാന്‍ അത് എന്റെ ലിസ്റ്റില്‍ ചേര്‍ത്തിരുന്നില്ല.
എന്നാല്‍ ഈ സിനിമയുടെ (ഡങ്കി) ചിത്രീകരണത്തിനായി 2 വര്‍ഷം എടുത്തത് കൊണ്ട് അദ്ദേഹവുമായി (ഷാരൂഖ് ഖാന്) ഇഷ്ടം പോലെ സമയം ചെലവഴിക്കാന്‍ എനിക്ക് സാധിച്ചു. ഞങ്ങള്‍ ഒരുമിച്ചില്ലാത്ത സീനുകള്‍ വളരെ കുറവായിരുന്നു. ഇത് ക്യാമറയ്്ക്ക് മുന്നില്‍ നിന്നുള്ള പഠനം മാത്രമായിരുന്നില്ല. ക്യാമറയ്ക്ക് അപ്പുറമുള്ള പഠനം കൂടിയായിരുന്നു. കാരണം അദ്ദേഹം സിനിമയിലെ 35 വര്‍ഷത്തെ അനുഭവത്തെ കുറിച്ച് നമ്മോട് പറഞ്ഞു തരും.
ഇതെല്ലാം തന്നെ എന്നെ ഒരു വ്യക്തി എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും മാറ്റിയിട്ടുണ്ട്. അത് തീര്‍ച്ചയായും ഞാന്‍ ഭാവിയിലേക്ക് കൂടെ കൂട്ടുക തന്നെ ചെയ്യും. അദ്ദേഹത്തിനൊപ്പം സമയം ചിലവഴിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിരുന്നു. കാരണം ഇത് ഒരുപക്ഷെ എന്റെ ആദ്യത്തെയും അവസാനത്തെയും അവസരമായിരിക്കാം.