വിവാദങ്ങൾക്കിടെയിലും ആരാധകര്‍ക്കിടയില്‍ ആശങ്കകള്‍ സൃഷ്ടിച്ച് ഫ്രഞ്ച് സൂപ്പർ താരം കരീം ബെന്‍സേമയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. തന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ‘എനിക്ക് ഇതില്‍ താൽപര്യമില്ല’ എന്നാണ് താരം കുറിച്ചത്.
അര്‍ജന്റീന-ഫ്രാന്‍സ് ഫൈനലില്‍ പങ്കെടുക്കാനുള്ള സാധ്യതയെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടയിലാണ് ബെന്‍സേമയുടെ ഈ സന്ദേശം. ലോകകപ്പ് ഫൈനലുമായി ബന്ധപ്പെട്ടാണോ അദ്ദേഹത്തിന്റെ പ്രതികരമെന്നാണ് ആരാധകരുടെ സംശയം. കോച്ച് ദെഷാംസിന്റെ ഭാഗത്തു നിന്നുണ്ടായ മോശം പ്രതികരണത്തിനുള്ള മറുപടിയായും കണക്കാക്കാം എന്നാണ് ആരാധകരുടെ പ്രതികരണം.
കഴിഞ്ഞ സീസണില്‍ മികച്ച ഫോമിലായിരുന്ന ബെന്‍സേമ ലോകകപ്പ് പ്രതീക്ഷിച്ചിരിക്കെയാണ് പരുക്ക് വില്ലനായത്. പിന്നീട് പരുക്കില്‍ നിന്ന് മുക്തനായ ബെന്‍സേമ റയല്‍ മാഡ്രിഡിന് വേണ്ടി പരിശീലനത്തിനിറങ്ങിയെന്ന വാര്‍ത്തയെത്തി.
അര്‍ജന്റീനയ്ക്കെതിരായ ലോകകപ്പ് ഫൈനലില്‍ ഫ്രെഞ്ച് സൂപ്പര്‍ സ്ട്രൈക്കര്‍ പങ്കെടുക്കുമോ എന്നുള്ള ചര്‍ച്ചകളും ഇതോടെ ആരഭിച്ചു.എന്നാൽ ബെന്‍സേമ തിരിച്ചുവരുമോയെന്ന കാര്യത്തില്‍ ഫ്രെഞ്ച് പരിശീലകന് ദിദിയര്‍ ദെഷാംപ്സിന്റെ ഭാഗത്ത് നിന്നും വ്യക്തമായ പ്രതികരണം ഉണ്ടായിരുന്നില്ല. ഉത്തരം നല്കാന് താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് അദ്ദേഹം ചെയ്തത്.