വയനാട്: വയനാട് ഗാന്ധി പാർക്കിൽ ഇന്ന് നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കാനായി പ്രയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മലപ്പുറം അരീക്കോട് നടക്കുന്ന പൊതുയോഗത്തിൽ രാഹുൽഗാന്ധി സംസാരിക്കും.
രണ്ടരയ്ക്ക് വയനാട് കോറോത്തും, തുടർന്ന് തരിയോടും പ്രിയങ്കാഗാന്ധിയെത്തും.
വൈകിട്ട് നാലിന് വൈത്തിരിയിലാണ് സമാപന പൊതുസമ്മേളനം.പ്രിയങ്ക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ 7 വരെ പ്രചാരണത്തിനുണ്ടാകും.