രണ്ടാം വിവാഹ വാർഷികത്തോട് അനുബന്ധിച്ച് ആശുപത്രിയിൽ നിന്നുള്ള വീഡിയോ പങ്കുവെച്ച് നടൻ ബാല. രണ്ട് മൂന്ന് ദിവസം കഴിഞ്ഞാൽ ഒരു മേജർ ഓപ്പറേഷൻ ഉണ്ടെന്നും എന്നും തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും മനസ് നിറഞ്ഞ നന്ദിയെന്നും ബാല പറയുന്നു. ബാലയെ നല്ല ക്ഷീണിതനായാണ് കാണാൻ കഴിയുന്നത്. ഒരു കേക്ക് മുറിച്ച് എലിസബത്തിനും ചിറ്റപ്പനും ചിറ്റമ്മയ്ക്കും ഒപ്പമാണ് ബാല വിവാഹവാർഷികം ആഘോഷിച്ചത്.
‘എല്ലാവർക്കും നമസ്കാരം.ആശുപത്രിയിൽ വന്നിട്ട് ഏകദേശം ഒരുമാസം ആയി. എലിസബത്തിന്റെ നിർബന്ധപ്രകാരം വന്നതാണ്. എല്ലാവരുടെയും പ്രാർത്ഥന കൊണ്ട് വീണ്ടും വരികയാണ്. ഇനി ഒരു രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ മേജർ ശസ്ത്രക്രിയയുണ്ട്. മരണ സാധ്യതയുണ്ട്. എന്നാൽ രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നത്. മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. നെഗറ്റീവ് ആയി ഒന്നും ചിന്തിക്കുന്നില്ല. എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറയുന്നു’, എന്നാണ് ബാല വീഡിയോയിൽ പറയുന്നത്.
https://www.facebook.com/ActorBalaOfficial/videos/752437213074068
മാര്‍ച്ച് ആദ്യവാരമാണ് ബാലയെ അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപേകുക ആയിരുന്നു. കരള്‍രോഗവുമായി ബന്ധപ്പെട്ട് നിലവിൽ ചികിത്സലിയാണ് താരം.