നടി തൃഷയെ അപമാനിച്ച് സംസാരിച്ചതില്‍ മാപ്പ് പറയില്ലെന്ന് നടന്‍ മന്‍സൂര്‍ അലി ഖാന്‍. തൃഷയുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റ് ലമൂലം താന്‍ പ്രശസ്തന്‍ ആയതില്‍ സന്തോഷമുണ്ടെന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ സിനിമ സംഘടനയായ നടികര്‍ സംഘം മന്‍സൂര്‍ അലി ഖാന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. മാപ്പ് പറയുന്നത് വരെ വിലക്ക് തുടരുമെന്നാണ് നടികര്‍ സംഘം അറിയിച്ചത്. എന്നാല്‍ നടികര്‍ സംഘം തന്നോട് ഒരു വിശദീകരണവും ചോദിച്ചില്ലെന്നും അതുകൊണ്ട് തന്നെ അവര്‍ക്ക് നാല് മണിക്കൂര്‍ സമയം നല്‍കുകയാണെന്നും അവര്‍ തന്നോട് മാപ്പ് പറയണമെന്നും മന്‍സൂര്‍ അലി ഖാന്‍ അറിയിച്ചു.

‘സിനിമയിലെ ഒരു റേപ്പ് സീന്‍ കൊണ്ട് അര്‍ത്ഥമാക്കുന്നതെങ്ങനെയാണ്? അത് ശരിക്കുമുള്ളതാണോ? ഒരു കൊലപാതകം സിനിമയില്‍ കാണിക്കുന്നത് ശരിക്കുമുള്ളതാണോ? നിങ്ങള്‍ക്ക് സെന്‍സില്ലേ? ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. മാപ്പും പറയില്ല,’ മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞു.
‘ഞാന്‍ നാല് മണിക്കൂര്‍ സമയം കൊടുക്കും. നടികര്‍ സംഘം എനിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. എന്നെ കണ്ടിട്ട് മാപ്പ് പറയുന്ന ഒരാളെ പോലെ തോന്നുന്നുണ്ടോ? മാധ്യമങ്ങള്‍ക്ക് എന്തും എഴുതാം. പക്ഷെ ആളുകള്‍ക്ക് എന്നെ അറിയാം തമിഴ് ജനതയുടെ പിന്തുണ എനിക്കുണ്ട്,’ മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞു.
മാധ്യമങ്ങള്‍ എന്റെയും തൃഷയുടെയും ഫോട്ടോകള്‍ അടുത്തടുത്ത് വെച്ച് വാര്‍ത്തകള്‍ നല്‍കി. ആ ചിത്രങ്ങള്‍ കാണുമ്പോള്‍ കല്യാണചെക്കനെയും പെണ്ണിനെയും പോലെ തോന്നി എന്നും മന്‍സൂര്‍ പറഞ്ഞു.
