റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന് നേരെ വധശ്രമമുണ്ടായതായി റിപ്പോര്‍ട്ട്. വധശ്രമത്തില്‍ നിന്ന് പുടിൻ രക്ഷപെട്ടെതായി റഷ്യന്‍ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ എപ്പോഴാണ് വധശ്രമം നടന്നതെന്ന് വ്യക്തമല്ല.
പുടിൻ തന്റെ ഓഫീസിൽ നിന്ന് ഔദ്യോഗിക വസതിയിലേക്ക് പോകുമ്പോൾ വാഹനത്തിന്റെ മുന്‍ഭാഗത്ത് എന്തോ വന്നിടിക്കുകയായിരുന്നു. തുടർന്ന് പുടിന്റെ വാഹനത്തിൽ നിന്ന് പുക ഉയർന്നു. അപകട മുന്നറിയിപ്പിനെ തുടർന്ന് പുടിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രസിഡന്റിന് പരിക്കേറ്റിട്ടില്ലെന്നും, സംഭവവുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.