തിരുവനന്തപുരം: 2024-ൽ പ്രതിഷേധിച്ച് സ്കൂളുകൾക്കാണ് വിലക്ക്.അടുത്ത സംസ്ഥാന സ്കൂൾ കായികമേളയിൽ എൻ.എം.എച്ച്.എസ്.എസ് തിരുനാവായ, മാർബേസിൽ എച്ച്.എസ്.എസ് കോതമംഗലം എന്നീ സ്കൂളുകൾക്ക് പങ്കെടുക്കാനാവില്ല.കുട്ടികളെ മുൻനിർത്തി പ്രതിഷേധിക്കുന്ന അധ്യാപകരെയും കുട്ടികളെയും വരും കാലങ്ങളിൽ വിലക്കുമെന്നാണ് ഉത്തരവിൽ അറിയിച്ചിട്ടുള്ളത്.സ്കൂൾ കലാ-കായിക മേള അലങ്കോലപ്പെടുത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിരുന്നു.
2024-ലെ സ്കൂൾ കായികമേളയുടെ സമാപന ചടങ്ങിലായിരുന്നു സംഘർഷം. സ്കൂളുകളുടെ വിഭാഗത്തിൽ 80 പോയിന്റോടെ ഒന്നാമതെത്തിയത് കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ്. ആണ്. ഔദ്യോഗിക സൈറ്റിലെ പോയിന്റ് ടേബിളിൽ 44 പോയിന്റോടെ തിരുനാവായ നാവാമുകുന്ദ എച്ച്.എസ്.എസും 43 പോയിന്റോടെ കോതമംഗലം മാർ ബേസിലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ഇവർക്കു പകരം സ്പോർട്സ് സ്കൂളായ ജി.വി. രാജയ്ക്ക് രണ്ടാം സ്ഥാനം നൽകി എന്ന ആക്ഷേപമാണ് സംഘർഷത്തിനിടയാക്കിയത്.