ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അര്‍ജന്റീന നായകന് ലയണല്‍ മെസിയുടെ ജഴ്സി അർജന്റീന സമ്മാനമായി നൽകി. അർജന്റീന സർക്കാർ ഉടമസ്ഥതയിലുള്ള വൈ പി എഫ് എന്ന ഊർജ്ജ കമ്പനിയുടെ പ്രസിഡന്റ് പാബ്ലോ ഗോൺസാലസാണ് ഇന്ത്യ എനർജി വീക്കിന്റെ ഭാഗമായി പ്രധാനമന്ത്രി മോദിക്ക് മെസിയുടെ ജഴ്സി സമ്മാനിച്ചത്.
അതേസമയം ഖത്തര്‍ ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയ അര്‍ജന്റീനയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നായി ഇത് വാഴ്ത്തപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അര്‍ജന്റീനയിലെയും ഇന്ത്യയിലെയും ദശലക്ഷക്കണക്കിന് ആരാധകര്‍ ഈ മഹത്തായ വിജയത്തില്‍ ആഹ്ളാദിക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.
മൂന്ന് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഖത്തര്‍ ലോകകപ്പിൽ അര്‍ജന്റീന ലോക ചാമ്പ്യന്മാരായത്. കൂടാതെ ഈ ലോകകപ്പില്‍ മാന്‍ ഓഫ് ദി മാച്ചും മാന്‍ ഓഫ് ദി ടൂര്‍ണമെന്റും നേടിയത് മെസ്സിയായിരുന്നു. ഗോള്‍ഡന്‍ ബോൾ സ്വന്തമാക്കിയതും മെസ്സി തന്നെയാണ്. ലോകകപ്പ് ഫൈനലില്‍ നേടിയ രണ്ട് ഗോളുകളടക്കം എഴ് ഗോളുകൾ മെസ്സി നേടി.