ഓണത്തിനിടെ ഓണപ്പാട്ടുകളെ കടത്തി വെട്ടി മ്യൂസിക്കൽ ആൽബം ആരാരോ റിലീസായി. ജോആൻ എൽസ , അജിത് അബ്രഹാം തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിഷേക് ദാമോദരൻ രചന സംവിധാനം നിർവഹിക്കുന്ന ആൽബം ഇതിനോടകം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നോട്ട് പോവുകയാണ്.ഷാജിത്ത് ഹ്യൂമയുണിന്റെ സംഗീതത്തിൽ അഭിഷേക് ദാമോദരൻ എഴുതിയ വരികൾ ഫാസി മുഹമ്മദ് ആണ് ആലപിച്ചത്. മലയാളം എന്റർടൈന്മെന്റ്സ്ന്റെ ബാനറില്‍ ലക്ഷ്മി ജയകുമാർ നിര്‍മിക്കുന്ന സംഗീത ആൽബം ഒരു വീട്ടിൽ പേ ഇൻ ഗസ്റ്റായി താമസിക്കുന്ന 2 ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത്.
ഛായാഗ്രഹണം റോഷൻ സണ്ണി, എഡിറ്റിംഗ് ജിലിൻ ജോസഫ്, കലാ സംവിധാനം അംബരീഷ് ഷാജൻ, ഛായാഗ്രഹണ സഹായം വിഷ്ണു എസ്, ശ്രീരാഗ്, ആരോമൽ, പോസ്റ്റർ ദീപക് എം ഒ, സ്റ്റിൽസ് നവനീത് ദിനേശ് , സംഗീത സംവിധാന സഹായം ജസ്വിൻ കുരിയാക്കോസ്, കൗസ്തുബ് രവി, സൗണ്ട് മിക്സിങ് മിഥുൻ മനോജ് എന്നിവർ നിർവഹിച്ചു.
സ്പോട്ടിഫൈ, ആമസോൺ മ്യൂസിക് തുടങ്ങി എല്ലാ പ്ലാറ്റ്ഫോമുകളിലും ആൽബം കാണാവുന്നതാണ്
സോഷ്യൽ മീഡിയയിൽ ട്രെന്റായ് “ആരാരോ” മ്യൂസിക്കൽ വീഡിയോ

Leave a Comment