ആരോഗ്യ വകുപ്പിലെ നിയമന തട്ടിപ്പ് കേസിലെ പരാതിക്കാരന് ഹരിദാസന് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്. ഹരിദാസന്റെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നും കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്നും പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു കമ്മീഷണറുടെ വെളിപ്പെടുത്തല്‍.
ഹരിദാസന് അന്വേഷണത്തോട് സഹകരിക്കാതെ മുങ്ങിയതായും പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യല്‍ നടന്നു കൊണ്ടിരിക്കുന്നുണ്ട്. ഇതില്‍ പൈസ കൊടുത്തവര്‍, വാങ്ങിച്ചവര്‍, ഇടനിലക്കാര്‍ എന്നിവരെക്കുറിച്ചുള്ള കാര്യങ്ങള്‍ ഉടന്‍ വ്യക്തമാകുമെന്നും കമ്മീഷണര്‍ പറഞ്ഞു.
സെക്രട്ടേറിയറ്റ് പരിസരത്ത് വെച്ച് ഒരു ലക്ഷം രൂപ കോഴ നല്‍കിയെന്ന് ഹരിദാസന് ആരോപിക്കുന്നുണ്ടെങ്കിലും അത് നുണയാണെന്നും സിസിടിവി ആരോപിക്കുന്നുണ്ടെങ്കിലും അത് നുണയാണെന്ന വിലയിരുത്തലിലാണ് പൊലീസ്.
ഹരിദാസന് എന്തിനാണ് ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ വ്യാജ പരാതി നല്‍കിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.