അബുദാബി : യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച്ച രാവിലെയുണ്ടായ ശക്തമായ മഴയിൽ താപനില ഗണ്യമായി കുറഞ്ഞു. റാസ് അൽ ഖൈമ,അജ്മാൻ,ഉമ്മുൽഖുവൈൻ മഴയെ തുടർന്ന് കനത്ത മൂടൽ മഞ്ഞ് അനുഭവപെട്ടു. എമിറേറ്റിന്റെ പല ഭാഗങ്ങളും ഇന്നലെ മുതൽ മേഘാവൃതമായിരുന്നു. മഴ നനഞ്ഞ റോഡിലൂടെ വാഹനങ്ങൾ ഓടിക്കുമ്പോൾ തെന്നിമാറാൻ സാധ്യതയുള്ളതിനാൽ അതീവ ശ്രദ്ധവേണമെന്നും,വാഹനങ്ങളുടെ ടയർ മുതലായവായുടെ കാര്യത്തിൽ ജാഗ്രത വേണമെന്നും പോലീസ് ഓർമിപ്പിച്ചു.
അബുദാബി എമിറേറ്റിൽ അസ്ഥിര കാലാവസ്ഥയായ മഴ,മഞ്ഞ് ,പൊടിക്കാറ്റ് തുടങ്ങിയ സാഹചര്യത്തിൽ വേഗ പരിധി 80 കി.മി ആയിരിക്കുമെന്നും അധികാരികൾ മുന്നറിയിപ്പ് നൽകി.
എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് കനത്തതോ മിതമായതോ ആയ മഴ പെയ്യുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.