ബിബിസിക്കെതിരെ വീണ്ടും അനിൽ ആൻ്റണിയുടെ ട്വീറ്റ്. ബിബിസി കാശ്മീരില്ലാത്ത ഭൂപടം പല തവണ നൽകിയ മാധ്യമമെന്നാണ് അനിൽ ആൻ്റണി ട്വിറ്ററിൽ കുറിച്ചത്. ഇന്ത്യയുടെ പരമാധികാരത്തെ പലതവണ ചോദ്യം ചെയ്തതായി കുറിച്ച അനിൽ ആൻ്റണി കോൺഗ്രസിനെ പരിഹസിക്കുകയും ചെയ്തു.
ബിബിസിയുടെ വിവാദ ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുന്നത് രാജ്യത്തിൻ്റെ പരമാധികാരത്തെ ബാധിക്കുമെന്ന അനിലിൻ്റെ ട്വീറ്റ് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. വിവാദ ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുമെന്ന് യുഡിഎഫ് ശക്തമായി നിലപാടെടുത്ത പശ്ചാത്തലത്തിലാണ് കോൺഗ്രസ് നേതാവ് എ.കെ ആൻ്റണിയുടെ മകനും കോൺഗ്രസ് മീഡിയ സെൽ മേധാവിയുമായ അനിൽ കെ ആൻ്റണിയുടെ പരാമർശം വന്നത്. സംഭവം വിവാദമായതോടെ കോൺഗ്രസ് പദവികളിൽ നിന്നും അനിൽ ആൻ്റണി രാജിവച്ചിരുന്നു.