കര്‍ണാടകയില്‍ സ്കൂളുകളിലും കോളേജുകളിലും എല്ലാ ദിവസവും ഭരണഘടനയുടെ ആമുഖം വായിക്കണമെന്നത് നിര്‍ബന്ധമാക്കി ഉത്തരവിറക്കി സര്‍ക്കാര്‍. സര്‍ക്കാര്‍,
എയ്ഡഡ്, സ്വകാര്യ മേഖലയിലെ എല്ലാ സ്കൂളുകള്‍ക്കും ഉത്തരവ് ബാധകമാണ്.
സര്‍ക്കാര്‍, പ്രൈവറ്റ്, എയ്ഡഡ് സ്കൂളുകളായാലും കോളേജുകളായാലും സ്വാതന്ത്ര്യ സമരത്തെപ്പറ്റിയും ഭരണഘടന ഉണ്ടാക്കുന്നതിന് പിന്നിലെ ആശയത്തെക്കുറിച്ചും യുവജനങ്ങള്‍ അറിയിഞ്ഞിരിക്കണമെന്നും കര്‍ണാടക മന്ത്രി എച്ച് സി മഹാദേവപ്പ പറഞ്ഞു.
എല്ലാ ജനങ്ങളെയും സമഭാവനയോടെ കാണാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനാണ് ആമുഖം വായിക്കുന്നത് നിര്ബന്ധമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ വിദ്യാഭ്യാസ വകുപ്പിനോട് സിദ്ധരാമയ്യ സര്‍ക്കാരിനോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഭരണഘടനയുടെ ആമുഖം സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാനങ്ങള്‍, ഗ്രാമപഞ്ചായത്തുകള്‍, താലൂക്ക്, മുന്‍സിപ്പല്‍ ഓഫീസുകളിലും ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിക്കാനും കാബിനറ്റ് തീരുമാനിച്ചു.
കര്‍ണാടക ബിജെപി സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ തിരുത്തും. സര്‍വര്‍ക്കറെയും ഗെഡ്ഗേവാറിനെയും നേരത്തെ സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ഈ അധ്യയന വര്‍ഷം തന്നെ ഹെഡ്ഗാവാറിനെക്കുറിച്ചുള്ള ഭാഗം പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
കര്‍ണാടക മുന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് പുനപരിശോധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.