ദുബായ്: എഡിറ്റോറിയൽ ഒന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ ടീം എഡിറ്റോറിയലിന്റെ സ്വപ്ന പദ്ധതിയായ മാംഗല്യം യാഥാർത്ഥ്യമാവുകയാണ്.
പരിപാടിയുടെ ലോഗോ പ്രകാശനം മലപ്പുറം കോട്ടയ്ക്കൽ സ്വദേശിയും കഴിഞ്ഞ 40 വർഷമായി പ്രവാസത്തിന്റെ ചൂടും ചൂരുമറിഞ്ഞ് റാസൽഖൈമയിൽ ഒട്ടകങ്ങളെ പരിപാലിച്ച് കഴിയുന്ന അലവിക്കുട്ടി നിർവഹിച്ചു.
അലവിക്കുട്ടിക്കൊപ്പം സാധാരണക്കാരായ തുച്ഛമായ തുകയ്ക്ക് ഈ മണലാരണ്യത്തിൽ വിവിധ മേഖലകളിൽ പണിയെടുക്കുന്ന 5 പ്രവാസികൾ കൂടി ലോഗോ പ്രകാശനത്തിന്റെ ഭാഗമായി. എല്ലാം ആഘോഷമാകുന്ന കാലത്ത് ആരാലും ആഘോഷിക്കപ്പെടാത്ത സാധാരണക്കാരായ ഇവരാണ് ഞങ്ങളുടെ അംബാസിഡർമാർ.
2000 ദിർഹത്തിന് താഴെ വരുമാനം ലഭിക്കുന്ന 25 പ്രവാസികളുടെ പെൺമക്കളുടെ വിവാഹം നടത്തുന്ന പരിപാടിയാണ് എഡിറ്റോറിയൽ മാംഗല്യം. എഡിറ്റോറിയൽ അതിന്റെ യാത്ര ഒന്നാം വർഷത്തിലേക്കെത്തുമ്പോൾ ഞങ്ങൾക്കൊപ്പം ആ സന്തോഷം 50 കുടുംബങ്ങളിലേക്കും എത്തിക്കുകയാണ് ലക്ഷ്യം