പ്രതിപക്ഷ നേതാവ് വി.ഡി സതീശനും താനും തമ്മില്‍ ഒരു തര്‍ക്കവുമില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്. അന്ന് താന്‍ ആദ്യം സംസാരിച്ചോളാമെന്ന് പറഞ്ഞുവെന്ന് മാത്രമേയുള്ളുവെന്നും അതില്‍ ഞങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും കെ. സുധാകരന് മൈക്ക് വിവാദത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

ഇനി മാധ്യമങ്ങളുടെ ‘ കോല്’ കണ്ടാല്‍ സൂക്ഷിച്ചേ സംസാരിക്കൂ എന്നും തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും ചെറിയ കാര്യം പറഞ്ഞത് മാധ്യമപ്രവര്‍ത്തകരല്ലേ വലിയ വാര്‍ത്തയാക്കിയത്. സതീശനുമായി തര്‍ക്കമുണ്ടെങ്കില്‍ അദ്ദേഹത്തെ അഭിനന്ദിച്ച് അന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ താന്‍ സംസാരിക്കുമോ എന്നും സുധാകരന് ചോിദിച്ചു.

‘ഞങ്ങള്‍ തമ്മില്‍ ഒരു തര്‍ക്കവുമില്ല. നിങ്ങള്‍ അവിടെ കോലും കൊണ്ട് പോയി വെച്ചിട്ട് ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ചെറിയ കാര്യം പറഞ്ഞത് വാര്‍ത്തയാക്കിയിട്ട് ഞങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് പറയുകയാണോ? ഞങ്ങള്‍ തമ്മില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ല. ഞങ്ങള്‍ നല്ല സ്നേഹത്തിലാണ്. തര്‍ക്കമെന്ന് പറഞ്ഞാല്‍ ഒന്നുമില്ല. ഞാന്‍ സംസാരിക്കാമെന്ന് ഞാന്‍ പറഞ്ഞു. അത്രയേ ഉള്ളു. നിങ്ങള്‍ ഈ കോലും കൊണ്ട് വെച്ചത് ഞാന്‍ അറിയുമോ? അല്ലെങ്കില്‍ ഞാന്‍ അങ്ങനെ വല്ലതും പറയുമോ? പത്രസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവിന് ക്രഡിറ്റ് കൊടുത്തില്ലേ. എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നെങ്കില്‍ അങ്ങനെ പറയുമോ? എത്ര നിഷ്കളങ്കമായാണ് ഞാന്‍ ആ വിഷയത്തില്‍ ഇടപെട്ടത്. ഇനി ഞാന്‍ ഈ കോലു കാണുമ്പോള്‍ സൂക്ഷിച്ചേ സംസാരിക്കൂ കേട്ടോ,’ സുധാകരന് പറഞ്ഞു.
നേതൃത്വത്തിലെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും എല്ലാവരെയും കൂട്ടിയോജിപ്പിച്ച് കൊണ്ടു പോകണമെന്നും കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ കഴിഞ്ഞ ദിവസം എകെ ആന്റണി പറഞ്ഞിരുന്നു. ഇതും ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു.
കേരളത്തിലെ കോണ്‍ഗ്രസിനെ സംബന്ധിച്ച് അവസാന വാക്ക് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ എല്ലാവരെയും കൂട്ടിയോജിപ്പിച്ച് കൊണ്ട് പോകണം. നിങ്ങള്‍ തമ്മിലുളഅള തര്‍ക്കങ്ങളും അവസാനിപ്പിക്കണം. ഞാനിങ്ങനെ പറയുന്നതില്‍ നിങ്ങള്‍ക്കെന്ത് തോന്നിയാലും പ്രശ്നമില്ല. എന്നായിരുന്നു എ കെ ആന്റണിയുടെ വാക്കുകള്‍.
