ഭാഗ്യവാൻമാരിൽ ഭാഗ്യവാൻ അങ്ങനെ വേണം ഇസാം സാബിർ അബ്ദുൾ വഹാബ് എന്ന ഈജിപ്ഷ്യൻ പൗരനെ വിശേഷിപ്പിക്കാൻ.അൽ അൻസാരി എക്സചേഞ്ച് നടത്തി വരുന്ന വാർഷിക സമ്മർ പ്രമോഷനിൽ തിരഞ്ഞെടുക്കപ്പെട്ട വിജയികളിൽ ഏറ്റവും വലിയ സമ്മാനം ലഭിച്ചത് ഇസാം സാബിറിനാണ് ഒരു മില്യൻ ദിർഹം.ഏഴരമില്യൻ ആളുകൾ പങ്കെടുത്ത നറുക്കെടുപ്പിൽ ഇസാം സാബിറിനെ കൂടാതെ ബംഗ്ളാദേശ് സ്വദേശി യാസിൻ അബ്ദുൾ ഹഖ് ഓഡി ക്യു 2 വും സ്വന്തമാക്കി.
കൂടാതെ ആഴ്ച്ചതോറും ഉണ്ടായിരുന്ന നറുക്കെടുപ്പിൽ എട്ട് വിജയികൾക്ക് 10,000 ദിർഹം , ഒൻപത് ഭാഗ്യശാലികൾക്ക് ഒരുലക്ഷത്തി അയ്യായിരം ദിർഹവും, ഒമർ ഖാലിദ് ഹെജാസി എന്ന സിറിയൻ പൗരന് 25000 ദിർഹവും നറുക്കെടുപ്പിലൂടെ ലഭിച്ചു. 2024 ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെയാണ് ഈവർഷത്തെ സമ്മർ പ്രമോഷൻ നടന്നത്. അൽ അൻസാരി എക്സ്ചെഞ്ചിന്റെ സമ്മർ പ്രമോഷൻ വൻ വിജയമാക്കി തന്ന കസ്റ്റമേഴ്സിനും , പാർട്ടണർ അൽ ഫലാഹ് ബാങ്കിനും, സ്പോൺസ്ർ ട്രാവൽ വിംങ്സിനും പ്രത്യേകമായി അൻസാരി എക്സചേഞ്ചിന്റെ ചീഫ് ഓപ്പറേറ്റിംങ് ഓഫീസർ അലി അൽ നജ്ജാർ നന്ദി പറഞ്ഞു.
ട്രാവൽ വിംങ്സിന്റെ ഹോളിഡേ പാക്കേജ് 12 പേരും സ്വന്തമാക്കി. വിജയകളായവർ 12 രാജ്യങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരായത് കൊണ്ട് തന്നെ അൽ അൻസാരി എക്സ്ചേഞ്ചിന് ലോകം മുഴുവൻ കസ്റ്റമേഴ്സ് ഉണ്ടെന്ന വ്യക്തമാക്കുന്നു.