പുതുപ്പള്ളിയിലെ കോണ്‍ഗ്രസുകാരെല്ലാം കാലുവാരികളാണെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ. 53 വര്‍ഷമായിട്ടും വ്യക്തി വോട്ടുകള്‍ രാഷ്ട്രീയ വോട്ടാക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞിട്ടില്ലെന്നും പി.സി ചാക്കോ കുറ്റപ്പെടുത്തി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പി.സി ചാക്കോയുടെ പരാമര്‍ശം.
പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയെ സ്ഥാനാര്‍ത്ഥിയാക്കിയത് ഗൂഢാലോചനയിലൂടെയാണ്. ഒരു വട്ടം ചക്ക വീണ് മുയല് ചത്തു എന്ന് കരുതി, എപ്പോഴും അത് സംഭവിക്കണം എന്നില്ലെന്നും പി.സി ചാക്കോ പരിഹസിച്ചു.
പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകിയിരിക്കുകയാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി. തോമസ് കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലും ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കും. രാവിലെ 11.30ന് പാമ്പാടി ബി.ഡി.ഒ മുമ്പാകെ ആയിരിക്കും പത്രിക നല്കാന് എത്തുക.