മണിപ്പൂരിലെ നാണംകെട്ട ലൈംഗികാതിക്രമത്തിൽ പ്രതികരിച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാർ. സംഭവം തന്നെ പിടിച്ച് കുലുക്കിയെന്നും, വെറുത്തു പോയെന്നും താരം പ്രതികരിച്ചു. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും ഇനിയാർക്കും ഇങ്ഹനെ ചെയ്യാനുള്ള ധൈര്യം ഉണ്ടാകരുതെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് രണ്ട് സ്ത്രീകളെ നഗ്നരായി നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചിരിച്ചത്. സംഭവത്തിൽ രാജ്യമെമ്പാടും കടുത്ത പ്രതിഷേധമാണുയർന്നത്. മണിപ്പൂർ കലാപം നടന്ന് ഇത്ര നാളും മൌനം പാലിച്ച പ്രധാനമന്ത്രി സംഭവത്തിന് പിന്നാലെ പ്രതികൾക്ക് നേരെ കടുത്ത നടപടിയെടുക്കുമെന്ന് പ്രതികരിച്ചിരുന്നു
അതേസമയം വിഷയത്തിൽ കേന്ദ്രസർക്കാർ ഉടൻ നടപടി എടുത്തില്ലെങ്കിൽ കോടതി ഇടപെടുമെന്ന് സുപ്രിംകോടതി കേന്ദ്രസർക്കാരിന് അന്ത്യശാസനം നടത്തി.