റിയാദ്: സ്ഥാപക ദിനത്തോടനുബന്ധിച്ച് സൗദി അറേബ്യയിൽ ഫെബ്രുവരി 22ന് പൊതു അവധി ആയിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
ഇമാം മുഹമ്മദ് ബിൻ സൗദ്, സൗദി അറേബ്യ സ്ഥാപിച്ചതിൻറെ വാർഷികം ആണ് ഫെബ്രുവരി 22ന് സ്ഥാപക ദിനമായി ആഘോഷിക്കുന്നത്. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മേഖലകളിലെ ജീവനക്കാർക്കും അവധി ആയിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ശനിയാഴ്ച്ചയാണ് അവധി വരുന്നത് അത്കൊണ്ടു തന്നെ അന്ന് വാരാന്ത്യ അവധിയുള്ള സ്ഥാപനങ്ങൾക്ക് പകരം തൊട്ടടുത്ത ദിവസമായ ഞായറാഴ്ച അവധി ലഭിക്കാനിടയുണ്ട്.