കൊടുംചൂടിലും ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആശ്വാസമേകി അജ്മാൻ പോലീസ്. അജ്മാനിലെ വിവിധ സ്ഥലങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് ശീതളപാനീയം വിതരണം ചെയ്താണ് അജ്മാന് പൊലീസ് മാതൃകയായത്.
പൊലീസ് മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെയും കമ്യൂണിറ്റി പൊലീസ് ഡിപ്പാർട്ട്മെന്റിന്റെയും സഹകരണത്തോടെ എമിറേറ്റിലെ നിരവധി സൈറ്റുകൾ സന്ദർശിച്ച് തൊഴിലാളികൾക്ക് സഹായമെത്തിച്ചു.
‘വേനലിൽ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്’എന്ന കാമ്പയിനിന്റെ ഭാഗമായാണ് തൊഴിലാളികള്‍ക്കിടയില്‍ പൊലീസ് സഹായവുമായി എത്തിയതെന്ന് അജ്മാൻ പൊലീസ് മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വിഭാഗം മേധാവി മേജർ നൂറ സുൽത്താൻ അൽ ഷംസി പറഞ്ഞു.