സ്വകാര്യവത്കരണത്തിന് ശേഷം അടിമുടി മാറ്റമാണ് എയർഇന്ത്യയിൽ. പുതിയൊരു പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി എയർഇന്ത്യയ്ക്ക് പുതിയ ലോഗോയും കളർ സ്കീമും ടാറ്റാഗ്രൂപ്പ്. വ്യാഴാഴ്ച ദില്ലിയിൽ നടന്ന ചടങ്ങിലാണ് എയർ ഇന്ത്യയുടെ പുതിയ ലോഗോയും ലിവറിയും കമ്പനി പുറത്തു വിട്ടത്.
പുതിയ ലോഗോ “പരിമിതികളില്ലാത്ത സാധ്യതകളെ സൂചിപ്പിക്കുന്നു” എന്ന് പുതിയ ലോഗോ പുറത്തിറക്കിക്കൊണ്ട് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. ചുവപ്പ്, പർപ്പിൾ, സ്വർണ്ണ നിറങ്ങളോട് കൂടിയതാണ് പുതിയ ലിവറി. എയർ ഇന്ത്യ പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഐക്കണിക് ഇന്ത്യൻ വിൻഡോ ആകൃതിയെ പുതിയ ഡിസൈനിൽ ഒരു സ്വർണ്ണ വിൻഡോ ചിഹ്നത്തിലേക്ക് മാറ്റിയിട്ടുണ്ട്.
തലേസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സബ്സിഡിയറി കമ്പനി വഴി 2022 ജനുവരിയാണ് ടാറ്റാ സൺസ് എയർ ഇന്ത്യയെ ഏറ്റെടുത്തത്. ഏറ്റെടുക്കലിന് പിന്നാലെ ടാറ്റായുടെ ഉടമസ്ഥതയിലുള്ള വിസ്താരയും ലയിപ്പിച്ചിരുന്നു. ഈ ലയന നടപടികൾ 2024 മാർച്ചോടെ പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
#WATCH | Air India unveils its new logo. pic.twitter.com/jKBz0m1kBU
— ANI (@ANI) August 10, 2023
Air India New Livery Elements Overview. #AirIndia #NewLogo https://t.co/EjLEGUUwD0 pic.twitter.com/lGL7eU3EN8
— Economic Times (@EconomicTimes) August 10, 2023
VIDEO | Tata-backed Air India rebranded as airline unveils a new logo. pic.twitter.com/V6lvxoKvty
— Press Trust of India (@PTI_News) August 10, 2023