മസ്കത്ത്: ആപ്പിൾ പേ ഡിജിറ്റൽ പേയ്മെന്റ് സേവനം ലഭ്യമാക്കിത്തുടങ്ങിയതായി ഒമാനിലെ ബാങ്കുകൾ.ഉപഭോക്താവിന് മികച്ച് സേവനം നൽകാനായി ലക്ഷ്യംവെച്ച് തുടങ്ങിയ കോൺടാക്റ്റ് ലെസ്സ് പേയ്മെന്റ് സിസ്റ്റമാണ് ആപ്പിൾ പേ.
ഇത്തരം പേയ്മെന്റുകൾ നടത്തുവാൻ ഐഫോൺ അല്ലെങ്കിൽ ആപ്പിൾ വാച്ച് പേയ്മെന്റ് ടെർമിനലിന് സമീപം പിടിച്ചാൽ മതിയാകും. ആപ്പിൾ പേ തികച്ചും സുരക്ഷിതമാണെന്നും ഫേസ് ഐഡി, ടച്ച് ഐടി, പാസ് കോട് ,ഒടിപി തുടങ്ങിയവ ആപ്പിൾ സേവനങ്ങളെ കൂടുതൽ സുരക്ഷിതമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
നിലവിൽ ഒമാനിലെ സുഹാർ ഇന്റ്ർനാഷനൽ,ബാങ്ക് മസ്കത്ത്,ബാങ്ക് ദോഫാർ,എൻബിഒ,ദോഫാർ ഇസ്ലാമിക്,സുഹാർ ഇസ്ലാമിക് എന്നീ ബാങ്കുകളിലാണ് ആപ്പിൾ പേ സേവനങ്ങൾ ലഭ്യമാക്കുന്നത്. 2014ൽ യുഎസിലാണ് ആപ്പിൾ പേ ആദ്യമായി ആരംഭിക്കുന്നത് പിന്നാലെ 2017ൽ യു.എ.ഇയിലും സേവനം നിലവിൽ വന്നു.