പ്രശസ്ത സംവിധായകന് കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ കുറിപ്പ് പങ്കുവെച്ച് നടന് മമ്മൂട്ടി. ‘ഹൃദയത്തോട് ചേര്‍ത്ത് വെച്ച ഒരാള്‍ കൂടി വിട പറയുന്നു. ആദരാഞ്ജലികള്‍ ജോര്‍ജ് സര്’ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.
കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു കെ ജി ജോര്‍ജ് അന്തരിച്ചത്. 77 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
നെല്ല് എന്ന ചിത്രത്തിന്റെ തിരക്കഥയിലൂടെ മലയാള സിനിമയിലേക്ക് കടന്ന അദ്ദേഹം സ്വപ്നാടനം എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. സ്വപ്നാടനം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും നേടിയിരുന്നു.
1982ല്‍ യവനിക സിനിമയ്ക്ക് ആദ്യ സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ആദാമിന്റെ വാരിയെല്ല്, ഇരകള്‍ എന്നീ സിനിമകള്‍ക്കും പുരസ്കാരം ലഭിച്ചു.
രാപ്പാടികളുടെ ഗാഥ, ഇനിയവള് ഉറങ്ങട്ടെ, മണ്ണ്, ഉള്‍ക്കടല്‍, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, പഞ്ചവടിപ്പാലം തുടങ്ങി 19 സിനിമകളാണ് കെ ജി ജോര്‍ജ് സംവിധാനം ചെയ്തത്. ഇളവങ്കോട് ദേശമാണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.