കൊച്ചി: നടൻ കൈലാസ് നാഥ് അന്തരിച്ചു. നോണ്‍ ആൽക്കഹോളിക് ലിവർ സിറോസിസിനെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. 65 വയസ്സായിരുന്നു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. മൃതദേഹം നാളെ സംസ്കാരിക്കും. നിലവിൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന സൂപ്പർ ഹിറ്റ് സീരിയലായ സാന്ത്വനത്തിൽ കൈലാസ് നാഥ് ഒരു മുഖ്യവേഷത്തിൽ അഭിനയിക്കുന്നുണ്ട്.
ഈ സീരിയലിൻ്റെ ഷൂട്ടിംഗിനിടെ കൈലാസ് നാഥിന് വല്ലാത്തെ ക്ഷീണം അനുഭവപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കരൾ രോഗം സ്ഥിരീകരിച്ചത്. നോണ്‍ ആൽക്കഹോളിക് ലിവർ സിറോസിസ് രോഗമാണ് കൈലാസിന്. മദ്യപാനമോ മറ്റു ദുശ്ശീലങ്ങളോ ഇല്ലാത്ത ആളായിരുന്നു കൈലാസെന്ന് സഹപ്രവർത്തകർ പറയുന്നു. കൈലാസിൻ്റെ രോഗവിവരമറിഞ്ഞ് സുഹൃത്തുകളും സഹപ്രവർത്തകരും നാട്ടുകാരും അദ്ദേഹത്തിന് സഹായഹസ്തങ്ങളുമായി രംഗത്ത് എത്തിയിരുന്നു.