മഹേഷ് നാരായൺ ചിത്രത്തിന് വേണ്ടി മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. പതിനൊന്നു വർഷമെന്ന നീണ്ട കാലയളവിന് ശേഷമാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കാൻ പോകുന്നത്.മമ്മൂട്ടി കമ്പനിയും ആശീർവാദ് സിനിമാസും ചേർന്നു നിർമിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
മുൻപ് മഹേഷ് നാരായൺ ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുന്നുവെന്നും കാമിയോ റോളിൽ സുരേഷ് ഗോപി എത്തും എന്നുളള വാർത്തകൾ പ്രചരിച്ചിരുന്നു.അതേസമയം ചിത്രീകരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 15 ന് നിർമാതാവ് സിവി സാരഥിയും സംവിധായകൻ മഹേഷ് നാരായണനും മലയാളം സിനിമ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ആൻറോ ജോസഫും ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധനയുമായി കൂടിക്കാഴ്ച്ച നടത്തി.
എംപി യാദമിനി ഗുണവർധന, അഡ്വൈസർ സുഗീശ്വര സേനാധിര എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു. ശ്രീലങ്കയിൽ 30 ദിവസം നീണ്ട ഷൂട്ടിങ് പ്ലാണാണ് നിലവിലുളളത്. ഒപ്പം കേരളത്തിലും ഡൽഹിയിലും ലണ്ടനിലും ചിത്രീകരണം നിശ്ചയിച്ചിട്ടുണ്ട്.