ദുബൈ : കുടുംബഭാരം പേറി ഗൾഫ് രാജ്യങ്ങളിലേക്ക് കുടിയേറിയ സാധാരണക്കാരായ തൊഴിലാളികൾ തിങ്ങി പാർക്കുന്ന ലേബർ ക്യാമ്പുകൾ. അവിടെയുള്ള പാവപ്പെട്ട തൊഴിലാളികൾക്ക് അരികിലേക്ക് സ്നേഹത്തിന്റെ ഇഫ്താർ വിരുന്നൊരുക്കുകയാണ് എബിസി കാർഗോ. കാലങ്ങളായി ജിസിസി രാജ്യങ്ങളിലെ തൊഴിലാളികൾക്കിടയിലേക്ക് നോമ്പുതുറ വിഭവങ്ങളുമായി എബിസി കാർഗോ എത്താറുണ്ട്. ഇത്തവണയും ആ പതിവ് തെറ്റിയില്ല.
യുഎഇയിലും സൗദിയിലും കേരളത്തിലുമെല്ലാം മുടങ്ങാതെ ആ കാരുണ്യക്കൈകൾ നീളുന്നുണ്ട്. ഷാർജ സജ്ജയിലെ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന വലിയ ലേബർക്യാമ്പിൽ ദിവസവും മൂവായിരത്തിലധികം പേർക്കാണ് എബിസി കാർഗോ ഭക്ഷണം വിളമ്പുന്നത്. ജാതിമത ഭേതമന്യേ വിവിധ രാജ്യക്കാർ ഒന്നിച്ചിരുന്ന് നോമ്പുതുറക്കുന്ന കാഴ്ചതന്നെയാണ് ഈ റമദാന് തങ്ങൾക്ക് കിട്ടുന്ന ഏറ്റവും വലിയ സന്തോഷമെന്ന് എബിസി കാർഗോ മാനേജ്മെന്റ് അറിയിച്ചു.
പ്രവാസികളിൽ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളോട് എന്നും അനുഭാവപൂർണമായ മനസാണ് എബിസി കാർഗോ സ്വീകരിക്കുന്നത്. വിശുദ്ധമാസത്തിലെ എല്ലാ ദിവസവും അർഹതപ്പെട്ട കൈകളിലേക്ക് ഭക്ഷണമെത്തിക്കാനായതിന്റെ സന്തോഷമാണ് എബിസി കാർഗോ അധികൃതർക്ക്. ജീവനക്കാരെല്ലാവും ഒത്ത് ചേർന്നാണ് ഭക്ഷണവിതരണം നടത്തുന്നത്. യുഎഇയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായ എബിസി കാർഗോ വരും വർഷങ്ങളിലും ഇതുപോലെയുള്ള പുണ്യകർമങ്ങളിൽ മുൻപന്തിയിലുണ്ടാവും