യുഎഇ : പുണ്യറമദാനിലേക്ക് കടക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേ പെരുന്നാൾ സമ്മാനങ്ങളും മറ്റു സാധനങ്ങളും അയക്കാനായി എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചതായി എബിസി മാനേജ്മന്റ് അറിയിച്ചു .തങ്ങളുടെ പ്രിയപ്പെട്ടവർക്ക് അരികിലേക്കു എത്തിയില്ലെങ്കിലും അവർക്കുള്ള സമ്മാനങ്ങൾ വിശ്വസ്തതയോടെ എത്രയും പെട്ടെന്ന് എത്തിക്കുക എന്നതാണ് ലക്ഷ്യം .അതിന്റെ ഭാഗമായി വലിയ തിരക്കാണ് എബിസി കാർഗോയുടെ ബ്രാഞ്ചുകളിൽ അനുഭവപെടുന്നത്.
കാർഗോ ആൻഡ് ഫ്രൈറ്റ് ഫോർവേഡിങ് രംഗത്ത് വർഷങ്ങളുടെ സേവന പാരമ്പര്യമുള്ള ജിസിസിലെ തന്നെ നമ്പർ 1 കമ്പനിയാണ് എബിസി കാർഗോ. ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും വിശ്വസിനീയമായ സേവനങ്ങൾ നടത്തുന്ന എബിസി കാർഗോയിൽ ആയിരത്തിലധികം ജീവനക്കാരും വളരെ വിപുലമായ വാഹന സൗകര്യവും നൂറിൽപരം ഓഫീസികളുമാണ് ഉള്ളത് . കാർഗോ, കൊറിയർ, ഷിപ്പിംഗ്, ലോജിസ്റ്റിക്സ് തുടങ്ങി നിരവധി സേവനങ്ങൾ കമ്പനി ഉപഭോക്താക്കളിൽ എത്തിക്കുന്നുണ്ട്. പ്രാദേശിക ഡെലിവെറിക്കായി എക്സ്പ്രസ്സ് ഡൊമസ്റ്റിക് സേവനങ്ങളും ലഭ്യമാണ് .
എല്ലാവര്ഷത്തെയും പോലെ എബിസി കാർഗോ റമദാൻ സ്പെഷ്യൽ ഓഫർ പ്രഖ്യാപിച്ചതോടുകൂടി കൂടുതൽ ആളുകൾ സാധനങ്ങളുമായി വിവിധ ബ്രാഞ്ചുകളിലായി എത്തുന്നുണ്ട്. ഇപ്പോൾ 1 kg മുതലുള്ള പാക്കേജുകൾ ആയാകാനുള്ള സൗകര്യം കമ്പനി ഒരുക്കിയിട്ടുണ്ട്. ഈ സേവനങ്ങൾ എല്ലാം തന്നെ എബിസി കാർഗോയുടെ ജിസിസിയിലെ എല്ലാ ബ്രാഞ്ചുകളിലും എബിസി ലുലു ഔട്ട്ലെറ്റ്സിലും ലഭ്യമാണ്. മുൻവർഷങ്ങളെ അപേക്ഷിച്ചു ഉപഭോക്താക്കളുടെ എണ്ണം ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ നിരവധി സംവിധാനങ്ങൾ ആണ് എബിസി മാനേജ്മന്റ് ഒരുക്കിയിട്ടുള്ളത്.കുറഞ്ഞ ചെലവിൽ അതിവേഗം പാർസലുകൾ നാട്ടിലെത്തിച്ചു കൊടുക്കുന്നതിനുള്ള പ്രത്യക സൗകര്യങ്ങൾ എബിസി കാർഗോ ഉറപ്പുവരുത്തുന്നു. ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചു രാത്രി വളരെ വൈകിയും എബിസി കാർഗോയുടെ എല്ലാ ബ്രാഞ്ചുകളും പ്രവർത്തന സജ്ജമാണ്.